സമഗ്രതക്ക് ഇസ്‌ലാം : ഐ.സി.എഫ് ജിദ്ദാ നവോത്ഥാന കാമ്പയിന്‍
ജിദ്ദ: സമഗ്രതക്ക് ഇസ്‌ലാം എന്ന പ്രമേയത്തില്‍ ഐ.സി.എഫ് ജിദ്ദാ ഘടകം മെയ് 27 മുതല്‍ ജൂലൈ 08 വരെ നവോത്ഥാന കാമ്പയിന്‍ ആചരിക്കുന്നു. മര്‍ഹബയില്‍ നടന്ന കാമ്പയിന്‍ പ്രഖ്യാപനം എസ് എസ്.എഫ് പ്രഥമ വൈസ് പ്രസിഡണ്ടും പ്രമുഖ സാഹിത്യകാരനുമായ അബൂബക്കര്‍ ശര്‍വാനി നിര്‍വ്വഹിച്ചു.
14 നൂറ്റാണ്ട് പിന്നിടുമ്പോഴും ഇസ്‌ലാമിന്റെ വീക്ഷണങ്ങളും ആശയങ്ങളും ശാസ്ത്രീയമായി കൂടുതല്‍ അംഗീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇസ്‌ലാമിലെ ആരാധനാ കര്‍മ്മങ്ങളും വിശ്വാസാചാരങ്ങളും മനുഷ്യ വര്‍ഗ്ഗത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും അനുഗുണമായവയും അതോടൊപ്പം കാലികവും പ്രസക്തവുമാണ്. മനുഷ്യന്‍ സൃഷ്ടിപ്പു കൊണ്ട് തന്നെ ഉത്തമനും ഉന്നതവര്‍ഗ്ഗവുമാണ് എന്ന കാഴ്ചപ്പാടാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. അവന്റെ എല്ലാ ജീവിതകര്‍മ്മങ്ങള്‍ക്കും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇസ്‌ലാം നിര്‍ദ്ദേശിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സമ്പൂര്‍ണ്ണമായ ഒരു പ്രത്യയശാസ്ത്രമായി എക്കാലത്തും പ്രശോഭിക്കുകയാണ് ഇസ്‌ലാം. വര്‍ത്തമാന കാലത്ത് സാമ്പത്തിക, ആരോഗ്യമേഖലയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഇസ്‌ലാമിക ദര്‍ശനങ്ങളള്‍ സ്വീകാര്യമായത് നാം കണ്ടതാണ്. സര്‍വ്വ മേഖലയിലും അന്ധകാരത്തിലകപ്പെട്ട അറേബ്യന്‍ ജനതയെ സാംസ്‌കാരികോന്നതിയിലെത്തിച്ച് ഉത്തമസമൂഹമായി വാര്‍ത്തെടുത്ത ചരിത്രപാരമ്പര്യമുള്ള ഇസ്‌ലാമിക ദര്‍ശനങ്ങളാണ് ലോകത്തിനു മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. അവ സമഗ്രവും സമ്പൂര്‍ണ്ണവുമാണെന്നും അദ്ദേഹം പറഞ്ഞു. കാമ്പയിന്റെ ഭാഗമായി പ്രമേയാടിസ്ഥാനത്തില്‍ പ്രഭാഷണങ്ങള്‍, ലഘുലേഖ വിതരണം, ഉലമാ കോണ്‍ഫെറന്‍സ്, ശില്‍പശാല, മെഡിക്കല്‍ ക്ലാസ്സ് എന്നിവ സംഘടിപ്പിക്കുമെന്ന് ജിദ്ദാ ഐ.സി.എഫ് നേതാക്കളായ അബ്ദുല്‍ റഹ്മാന്‍ മളാഹിരി, ശാഫി മുസ്‌ലിയാര്‍, അബ്ദുല്‍ മജീദ് സഖാഫി, മുജീബ് ഏ.ആര്‍ നഗര്‍ എന്നിവര്‍ അറിയിച്ചു.







