എസ്. വൈ. എസ്. റമസാന്‍ കാമ്പയിന്‍ കാന്തപുരം ഉല്‍ഘാടനം ചെയ്യും
തൃശൂര്‍: വിശുദ്ധ റമളാനോടനുബന്ധിച്ച് സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്.) നടപ്പിലാക്കുന്ന ഒരു മാസത്തെ കാമ്പയിന്‍ പരിപാടികള്‍ ഈ മാസം 31 ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ തൃശൂരില്‍ ഉദ്ഘാടനം ചെയ്യും ”വിശുദ്ധ റമളാന്‍ വിശുദ്ധ ഖുര്‍ആന്‍” എന്നതാണ് പ്രമേയം ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുള്ള മണപ്പുറം ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംസ്ഥാന വൈ: പ്രസിഡണ്ട് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രമേയ പ്രഭാഷണം നടത്തും
വി.കെ. ഇബ്‌റാഹീം കുഞ്ഞ് (ബഹു: പൊതുമരാമത്ത് വകുപ്പ് മന്ത്രി) തേറമ്പില്‍ രാമകൃഷ്ണന്‍ (M.L.A) K.V. അബ്ദുല്‍ ഖാദിര്‍ (M.L.A)എന്നിവര്‍ അഥിതികളായിരിക്കും
സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, പട്ടുവം കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ , സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സി പി സൈതലവി മാസ്റ്റര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, എ സൈഫുദ്ദീന്‍ ഹാജി, മുഹമ്മദ് പറവൂര്‍ പ്രസംഗിക്കും എസ്.വൈ.എസ് മുഖ പത്രമായ സുന്നി വോയ്‌സിന്റെ റമളാന്‍ സ്‌പെഷ്യല്‍ പതിപ്പ് സമ്മേളനത്തില്‍ വെച്ച് പ്രകാശനം ചെയ്യും
വിശുദ്ധ റമളാനിനെ വരവേല്‍ക്കാന്‍ വിശ്വാസികളെ മാനസികമായും ആത്മീയമായും പാകപ്പെടുത്തുന്ന മുന്നൊരുക്കം പ്രഭാഷണങ്ങള്‍ ആറായിരം യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് നടന്നുവരികയാണ്. ആഗസ്റ്റ് ഒന്നിനകം ഇവ പൂര്‍ത്തീയാവും റമളാന്‍ പ്രഥമ വാരത്തില്‍ പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തില്‍ മൂന്ന്‌ലക്ഷം കുടുംബങ്ങള്‍ക്ക് ഇഫ്ത്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും. ആഗസ്റ്റ് 12 വെള്ളിയാഴ്ച ”കരുണാ നാളുകളില്‍ കാരുണ്യ ക്കൈ നീട്ടം” എന്ന സന്ദേശമുയര്‍ത്തി റിലീഫ് ഡേയായി ആചരിക്കും എസ്.വൈ.എസ് ജീവകാരുണ്യ നധിയിലേക്ക് പള്ളികളും കവലകളും വീടുകളും കേന്ദ്രീകരിച്ച് കലക്ഷനിലൂടെ ഒരു കോടി രൂപ സമാഹരിക്കും ഏറ്റവും കൂടുതല്‍ സംഖ്യ സ്വരൂപിച്ച് നല്‍കുന്ന യൂണിറ്റുകള്‍ക്ക് സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പ്രത്യേക അവാര്‍ഡുകള്‍ നല്‍കും.
മോറല്‍ സ്‌കൂള്‍, കുടുംബ സഭ, ബദ്ര്‍സ്മരണ, സമൂഹ നോമ്പൂതുറ, ഇഅ്തികാഫ് ജല്‍സ, സമൂഹ സിയാറത്ത് തുടങ്ങിയ വൈവിധ്യമാര്‍ന്ന പിരപാടികള്‍ പ്രാദേശിക തലങ്ങളില്‍ സംഘടിപ്പിക്കും. പഞ്ചായത്തുകള്‍ തോറും ഇഫ്ത്താര്‍ മീറ്റുകളും മേഖലാ തസ്‌കിയത്ത് ക്യാമ്പുകളും ജില്ലാ ഇഫ്ത്താര്‍ ക്യാമ്പുകളും കാമ്പയിന്‍ ഭാഗമായി ആവിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാന ദഅ്‌വാ സെല്ലിന്റെ നിയന്ത്രണത്തില്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ തെരഞ്ഞടുത്ത പതിനൊന്ന് കേന്ദ്രങ്ങളില്‍ റമളാന്‍ പ്രഭാഷണങ്ങള്‍ നടക്കും. വിശുദ്ധ ഖൂര്‍ആന്‍ വചനങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ഥ വിഷയങ്ങളില്‍ നടക്കുന്ന പ്രഭാഷണങ്ങള്‍ക്ക് സി. മുഹമ്മദ് ഫൈസി, റഹ്മത്തുള്ള സഖാഫി എളമരം, ശാഫി സഖാഫി മുണ്ടമ്പ്ര, പി.എ മുഹമ്മദ് ഫാറൂഖ് നഈമി തുടങ്ങയവര്‍ നേതൃത്വം നല്‍കും. സമയം കാലത്ത് ഒമ്പത് മണി മുതല്‍ പന്ത്രണ്ട് മണിവരെ.
വ്രതത്തിലൂടെ നേടിയടുക്കുന്ന ആത്മീയ ചൈതന്യം കൈ മുതലാക്കി ത്യാഗവും സമര്‍പ്പണ ബോധവും സഹജീവി സ്‌നേഹവും വഴി ധാര്‍മ്മികതകാത്തു സൂക്ഷിക്കുവാനും നാടിന്റെയും സമൂഹത്തിന്റെയും അദ്യൂന്നതിക്കു വേണ്ടി നിലകൊള്ളാനും സമൂഹത്തെ പ്രചോദിപ്പിക്കുകയാണ് ഒരു മാസത്തെ വൈവിധ്യാര്‍ന്ന കര്‍മ്മ പരിപാടികളിലൂടെ എസ്.വൈ.എസ് ലക്ഷ്യമാക്കുന്നത്.






ദേശീയ മുന്നേറ്റത്തിന് ക്രിയാത്മക പദ്ധതികള്‍


