എസ്.വൈ.എസ് സംഘടനാ സ്‌ക്കൂള്‍: പണിപ്പുര 2011 സമാപിച്ചു

ഒറ്റപ്പാലം : എസ്.വൈ.എസ് സംഘടനാ സ്‌ക്കൂളിന്റെ ഭാഗമായി സംഘടിപ്പിച്ച പണിപ്പുര ’2011 ഒറ്റപ്പാലം മര്‍കസില്‍ സമാപിച്ചു. സംസ്ഥാന തലം മുതല്‍ യൂണിറ്റ് വരെയുള്ള നേതൃത്വത്തിന്റെ ട്രൈനിംഗ് ലക്ഷ്യമാക്കി ആരംഭിക്കുന്ന കേന്ദ്രീകൃത പരിശീലനപദ്ധതിയുടെ ആദ്യ ഘട്ടമായിരുന്നു വെള്ളി, ശനി ദിവസങ്ങളില്‍ നടന്ന പണിപ്പുര . സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളും ജില്ലാ ഭാരവാഹികളുമായിരുന്നു കേമ്പിലെ പ്രതിനിധികള്‍. അടുത്ത ഘട്ടത്തില്‍ കൊല്ലം, എറണാകുളം, മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍ സോണുകളില്‍ ‘പാഠശാല’യും . നവംമ്പറില്‍ മേഖലകളില്‍ ‘പഠിപ്പുര’യും നടക്കും. ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും മേഖലാ ഭാരവാഹികളും പാഠശാലയിലും മേഖലാ പ്രവര്‍ത്തക സമിതി അംഗങ്ങളും പഞ്ചായത്ത് ഭാരവാഹികളും, യൂണിറ്റ് പ്രസിഡണ്ട്, സെക്രട്ടറിമാര്‍ പഠിപ്പുരയിലും പങ്കെടുക്കും. .സംഘടന സ്‌കൂളിന്റെ ഭാഗമായി എസ്. വൈ.എസ് സ്റ്റേറ്റ് കമ്മിറ്റി ആരംഭിക്കുന്ന ട്രൈനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലെ റിസോഴ്‌സ് ഗ്രൂപ്പായിരിക്കും പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. വിവിധ സെഷനുകളില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, സി.മുഹമ്മദ് ഫൈസി, പ്രെഫ: എ.കെ അബ്ദുല്‍ ഹമീദ്, ഡോക്ടര്‍ മുഹമ്മദ് മുഹമ്മദുണ്ണി മുസ്തഫ, എം ബാലകൃഷ്ണക്കുറുപ്പ്, എന്‍. അലി അബ്ദുല്ല, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, ജി.അബൂബക്കര്‍, മാളിയേക്കല്‍ സുലൈമാന്‍ സഖാഫി, സാദിഖ് വെളിമുക്ക് ക്ലാസുകള്‍ നയിച്ചു. സമസ്ത ഉപാധ്യക്ഷന്‍ ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ സമാപന പ്രസംഗം നടത്തി.


Posted by statesys On September - 27 - 2011
You can leave a response, or trackback from your own site.

Leave a Reply




 

Recent Comments

മുഹമ്മദ് നബി(സ്വ)യുടെ പ്രബോധന പ്രവര്‍ത്തനകാലത്ത്തന്നെ ഇസ്‌ലാമിന്റെ സന്ദേശം മലയാളനാട്ടിലുമെത്തിയിട്ടുണ്ട്. മാലിക്ദീനാര്‍(റ) സംഘത്തിന്റെ ആഗമനത്തോടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തവും വ്യാപകവുമായി. പൂര്‍വ്വതലമുറയില്‍നിന്നും പകര്‍ന്നുകിട്ടിയതിനെ ഭാവിതലമുറക്കായി പകര്‍ന്നും കാത്തുവെച്ചുമാണ് ഓരോ തലമുറയും കടന്നുപോയത്. മുസ്‌ലിംകള്‍ എന്നും ഒരു വലിയ സമൂഹമായിരുന്നുവെന്നതിനാല്‍ തന്നെ ചില കാലങ്ങളില്‍ ആദര്‍ശ-ആചാര രംഗങ്ങളില്‍ ചില വ്യതിയാനങ്ങല്‍ പ്രകടമായിട്ടുണ്ട് എന്നത് ചരിത്രസത്യമാണ്. അത്തരം ഘട്ടങ്ങളിലെല്ലാം നവോത്ഥാന നായകത്വംവഹിച്ച ആത്മീയനേതൃത്വം രംഗത്തുവന്നിട്ടുണ്ട്. മലയാളി മുസ്‌ലിംചരിത്രത്തില്‍ ധാരാളം നവോത്ഥാനത്തുടിപ്പുകള്‍ കാണാനാവും. സയ്യിദുമാര്‍, പണ്ഡിതന്മാര്‍, സൂഫികള്‍ തുടങ്ങിയവര്‍ നല്‍കിയ നവോത്ഥാന നായകത്വത്തിന്റെ തണലിലാണ് മലയാളത്തിലെ മുസ്‌ലിംകള്‍ ആദര്‍ശപരിരക്ഷയും ആത്മീയവിശുദ്ധിയും സാധിച്ചത്. മഖ്ദൂമുമാരും ജിഫ്‌രിസാദാത്തുക്കളും കോഴിക്കോട് ഖാളിമാരും തുടങ്ങിയ കുടുംബങ്ങള്‍ മലയാളനാടിന് വെളിച്ചമേകിയ വിളക്കുമാടങ്ങളാണ്.More