Archive for October, 2011

ഐ.സി.എഫ് ഹജ്ജ് സെല്‍ 2011

Posted by statesys On October - 1 - 2011 ADD COMMENTS

ജിദ്ദ: വിശുദ്ധ ഹറമിലേക്ക് അല്ലാഹുവിന്റെ ക്ഷണത്തിനുത്തരം നല്‍കി അതിഥികളായെത്തുന്ന ഹാജിമാര്‍ക്ക് സേവനം നല്‍കാന്‍ ഐ.സി.എഫ് ഹജ്ജ് സെല്‍ 2011 രൂപീകരിച്ചു. സയ്യിദ് ഹബീബുല്‍ ബുഖാരി (ചെയര്‍മാന്‍), ശാഫി മുസ്‌ലിയാര്‍, ഉബൈദുല്ലാ സഅദി, അസൈനാര്‍ ബാഖവി (വൈസ് ചെയര്‍മാന്‍), അബ്ദുല്‍ റഹ്മാന്‍ മളാഹിരി (ജനറല്‍ കണ്‍വീനര്‍), മുജീബ് ഏ.ആര്‍ നഗര്‍, സൈത് കൂമണ്ണ, അബ്ദുല്‍ റഹ്മാന്‍ ബാവ (ജോയന്റ് കണ്‍വീനര്‍.), അബ്ദുല്‍ റഹീം വണ്ടൂര്‍ (ഫിനാന്‍സ്), ആസാദ് പറവൂര്‍ (മീഡിയ), ഹംസ വെളിമുക്ക് (വളണ്ടിയര്‍ ക്യാപ്റ്റന്‍), അബ്ദുല്‍ ഗഫൂര്‍ പുളിക്കല്‍ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), എന്നിവരുള്‍പ്പെടുന്ന 33 അംഗ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക.

നിയമാനുസൃതമായി ഹജ്ജിന് പോകാനാഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുക, മിന, അറഫ, മുസദലിഫ, മക്ക എന്നിവിടങ്ങളില്‍ ജിദ്ദാ ഹജ്ജ് വെല്‍ഫെയര്‍ ഫോറവുമായി സഹകരിച്ച് വളണ്ടിയര്‍ സേവനം അര്‍പ്പിക്കുക, ഹജ്ജ് വേളകളില്‍ ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുക, ഇസ്‌ലാമിക കര്‍മ്മശാസ്ത്ര നിയമങ്ങളില്‍ പഠനക്ലാസ്സുകള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് പ്രധാനമായും സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍. ശറഫിയ്യ മര്‍ഹബയില്‍ ചേര്‍ന്ന സെല്‍ രൂപീകരണ യോഗത്തില്‍ മുഅ്‌യദ്ദീന്‍ സഅദി കാമില്‍ സഖാഫി അധ്യക്ഷം വഹിച്ചു. അബ്ദുല്‍ ഖാദിര്‍ തെക്രോടത്ത് പാനല്‍ അവതരിപ്പിക്കുകയും മുഹമ്മദ് സഖാഫി പാലങ്ങോട് നന്ദിയും പറഞ്ഞു


ഖത്തര്‍ ഐ.സി.എഫ് സെന്‍ട്രല്‍ കൗണ്‍സിലുകള്‍ പൂര്‍ത്തിയായി വാര്‍ഷിക കൗണ്‍സില്‍ ഒക്‌ടോബര്‍ 20ന്

Posted by statesys On October - 1 - 2011 ADD COMMENTS

ദോഹ: ഐ.സി.എഫിന്റെ സംഘടാ സംവിധാനം പുതിയ രൂപവും ഭാവവും കൈവന്നതിന് ശേഷം പ്രഥമ സംഘടനാ വര്‍ഷം പൂര്‍ത്തിയാക്കി വിവിധ ഘടകങ്ങളിലെ വാര്‍ഷിക കൗണ്‍സിലുകള്‍ പൂര്‍ത്തിയായി. ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അവലോകനുവും മൂല്യ നിര്‍ണയവും നടത്തി യൂണിറ്റ്, സെന്‍ട്രല്‍ കൗണ്‍സിലുകളാണ് ഇതിനകം പൂര്‍ത്തിയായത്. ദോഹ, എയര്‍പോര്‍ട്ട്, ഗറാഫ, വകറ, സനാഇയ്യ സെന്‍ട്രലുകളുടെ വാര്‍ഷിക കൗണ്‍സിലുകളും മൂല്യ നിര്‍ണയം പൂര്‍ത്തിയാക്കി ഒക്‌ടോബര്‍ 20ന് നാഷണല്‍ കൗണ്‍സില്‍ ഹസനിയ്യ ഓഡിറ്റോറിയത്തില്‍ നടത്താന്‍ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. വിവിധ സെന്‍ട്രലുകളില്‍ നടന്ന കൗണ്‍സിലുകള്‍ക്ക് അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍ പറവണ്ണ, അബ്ദുല്‍ കരീം ഹാജി മേമുണ്ട, കുഞ്ഞബ്ദുല്ല കടമേരി, സഈദലി സഖാഫി മുട്ടിപ്പാലം, മുഹമ്മദ് ഷാ ആയഞ്ചേരി, അബ്ദുസ്സലാം പുത്തനത്താണി, അബ്ദുല്‍ ലത്വീഫ് സഖാഫി, അബ്ദുല്‍ റശീദ് ക്ലാരി, അബ്ദു സത്താര്‍ ആലുവ, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


 

Recent Comments

മുഹമ്മദ് നബി(സ്വ)യുടെ പ്രബോധന പ്രവര്‍ത്തനകാലത്ത്തന്നെ ഇസ്‌ലാമിന്റെ സന്ദേശം മലയാളനാട്ടിലുമെത്തിയിട്ടുണ്ട്. മാലിക്ദീനാര്‍(റ) സംഘത്തിന്റെ ആഗമനത്തോടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തവും വ്യാപകവുമായി. പൂര്‍വ്വതലമുറയില്‍നിന്നും പകര്‍ന്നുകിട്ടിയതിനെ ഭാവിതലമുറക്കായി പകര്‍ന്നും കാത്തുവെച്ചുമാണ് ഓരോ തലമുറയും കടന്നുപോയത്. മുസ്‌ലിംകള്‍ എന്നും ഒരു വലിയ സമൂഹമായിരുന്നുവെന്നതിനാല്‍ തന്നെ ചില കാലങ്ങളില്‍ ആദര്‍ശ-ആചാര രംഗങ്ങളില്‍ ചില വ്യതിയാനങ്ങല്‍ പ്രകടമായിട്ടുണ്ട് എന്നത് ചരിത്രസത്യമാണ്. അത്തരം ഘട്ടങ്ങളിലെല്ലാം നവോത്ഥാന നായകത്വംവഹിച്ച ആത്മീയനേതൃത്വം രംഗത്തുവന്നിട്ടുണ്ട്. മലയാളി മുസ്‌ലിംചരിത്രത്തില്‍ ധാരാളം നവോത്ഥാനത്തുടിപ്പുകള്‍ കാണാനാവും. സയ്യിദുമാര്‍, പണ്ഡിതന്മാര്‍, സൂഫികള്‍ തുടങ്ങിയവര്‍ നല്‍കിയ നവോത്ഥാന നായകത്വത്തിന്റെ തണലിലാണ് മലയാളത്തിലെ മുസ്‌ലിംകള്‍ ആദര്‍ശപരിരക്ഷയും ആത്മീയവിശുദ്ധിയും സാധിച്ചത്. മഖ്ദൂമുമാരും ജിഫ്‌രിസാദാത്തുക്കളും കോഴിക്കോട് ഖാളിമാരും തുടങ്ങിയ കുടുംബങ്ങള്‍ മലയാളനാടിന് വെളിച്ചമേകിയ വിളക്കുമാടങ്ങളാണ്.More