കേരള യാത്രയെ വരവേല്‍ക്കാന്‍ എങ്ങും വന്‍ തയാറെടുപ്പ്
കോഴിക്കോട്: കേരളീയ സമൂഹത്തില്‍ നവേഥാന ചിന്തകള്‍ ഉയര്‍ത്തിവിട്ട അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ 2012 ഏപ്രില്‍ 12ന് ആരംഭിക്കുന്ന കേരള യാത്രക്ക് വന്‍ വരവേല്‍പ്പ് നല്‍കാന്‍ നാടും നഗരവും ഒരുങ്ങുന്നു. യാത്രയുടെ പ്രഖ്യാപന സമ്മേളനം ഡിസംബര്‍ മുന്നിന് കുറ്റിപ്പുറത്ത് നടക്കും. സമ്മേള വിവരങ്ങളന്വേശിച്ച് സംസ്ഥാനത്തിനകത്തുനിന്നും പുറത്ത് നിന്നും സ്വാഗത സംഘം ഓഫീസിലേക്ക് ഫോണ്‍ കോളുകള്‍ പ്രവഹിക്കുകയാണ്. സുന്നി സംഘടനകളുടെ സംസ്ഥാന ജില്ലാ തലങ്ങളില്‍ നിന്ന് നേരത്തെ രജിസ്റര്‍ ചെയ്ത പ്രതിനിധികള്‍ക്ക് പുറമെ ബഹു ജനങ്ങള്‍ക്കും സമ്മേളനം വീക്ഷിക്കുന്നതിനുള്ള സൌകര്യങ്ങള്‍ നഗരിയില്‍ ഒരുക്കിയിട്ടുണ്ട്. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന കേരള യാത്ര മാസങ്ങള്‍ക്ക് മുമ്പുതന്നെ കേരളം ഏറ്റെടുത്തതായാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നത്.
മനുഷ്യ മനസ്സുകളെ കോര്‍ത്തിണക്കാന്‍ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച കാന്തപുരത്തിന്റെ ഒന്നാം കേരള യാത്രയെ ആവേശത്തോടെ സ്വീകരിച്ച പൊതുസമൂഹം രണ്ടാം യാത്രയുടെ വിളംബരം മുഴക്കുന്ന പ്രഖ്യാപന സമ്മേളനം തന്നെ അതീവ താല്‍ പര്യത്തോടെ യാണ് നോക്കിക്കാണുന്നത്. കുറ്റിപ്പുറം ദേശീയ പാതയോരത്ത് ആരംഭിച്ച സ്വാഗതസംഘം ഓഫീസ് കേന്ദ്രീകരിച്ചാണ പ്രഖ്യാപന സമ്മേളനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഉച്ചക്ക് മൂന്നുമണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ സംസതയുടെയും കീഴ്ഘടകങ്ങളുടെയും മുഴുവന്‍ നേതാക്കളും സംബന്ധിക്കും.



