കേരളീയ മുസ്‌ലിം സ്വത്വം രൂപപ്പെട്ടത് വിവിധ മത ജാതി വിഭാഗങ്ങളുമായുള്ള ആശയ വിനിമയങ്ങളിലൂടെ: കാന്തപുരം

കൊടുങ്ങല്ലൂര്‍:വിവിധ മത ജാതി വിഭാഗങ്ങളുമായുള്ള ആശയ വിനിമയങ്ങളിലൂടെയാണ് കേരളീയ മുസ്‌ലിം സ്വത്വം രൂപപ്പെട്ടതെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്ന് അഭിപ്രായപ്പെട്ടു. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമയി സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടകുന്ന കേരളയാത്രക്ക് കൊടുങ്ങല്ലൂരില്‍ നടന്ന സ്വീകരണത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
മാപ്പിള സംസ്‌കാരമെന്നത് മുസ്‌ലിംകളുടെ മാത്രം സംഭാവനയല്ല. കേരളീയ ചരിത്രത്തോട് പുലര്‍ത്തിയ അനുഭാവ പൂര്‍ണമായ നിലപാടുകളാണ് ഇസ്‌ലാമിന് കേരളത്തില്‍ കൂടുതല്‍ സ്വീകാര്യത നേടികൊടുത്തത്. പ്രദേശികമായി രൂപപ്പെട്ടുവന്ന ഈ സൗഹാര്‍ദാന്തരീക്ഷത്തെ ഇല്ലാതാക്കാന്‍ മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ തന്നെ രംഗത്തു വരുന്നത് ഖേദകരമാണ്. വിദേശ രാജ്യങ്ങളില്‍ നടക്കുന്ന പല സാമൂഹിക മാറ്റങ്ങളെയും അവയുടെ സാമ്പത്തിക- രാഷ്ട്രീയ പശ്ചാതലങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റി ഇവിടെ വൈകാരികമായി അവതരിപ്പിക്കുന്നത് നമ്മുടെ സൗഹാര്‍ദാന്തരീക്ഷത്തെ തകര്‍ക്കും. ഇത്തരം ശ്രമങ്ങളില്‍ നിന്ന് സാമുദായിക സംഘടനകള്‍ വിട്ടു നില്‍ക്കണം.
വൈകാരിക രാഷ്ട്രീയമാണ് ഇന്ന് കേരളത്തില്‍ മേല്‍കൈ നേടികൊണ്ടിരിക്കുന്നത്. ഇത് സാമുദായിക ധൃവീകരണത്തിനും വര്‍ഗീയ വല്‍ക്കരണത്തിനും ആക്കം കൂട്ടും. പരസ്പരം തെറ്റിധാരണയും സാമൂഹിക അകല്‍ച്ചയുമായിരിക്കും ഇതന്റെ ഫലം. കക്ഷി രാഷ്ട്രീയ തര്‍ക്കളില്‍ നിന്ന് കൂടുതല്‍ ഗൗരവകരമായ വിഷയങ്ങളിലേക്ക് രാഷ്ട്രീയത്തെ വളര്‍ത്തികൊണ്ടുവരാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. അഭിപ്രായ വ്യത്യാസങ്ങളെ ആശയ സംവാദമായി വികസിപ്പിക്കാനുള്ള ആര്‍ജവം രാഷട്രീയ പാര്‍ട്ടികള്‍ക്കുണ്ടാവണം.
ഭ്രൂണ ഹത്യകളുടെ നിരക്ക് കേരളത്തില്‍ കൂടികൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ട് നാം ഗൗരവത്തിലെടുക്കണം. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി വരും തലമുറയുടെ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കരുത്. ചില സ്വകാര്യ ആശുപത്രികളിലേയും ലബോറട്ടറികളിലേയും സംവിധാനങ്ങള്‍ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ദുരപയോഗം ചെയ്യുന്നുണ്ട്. ഈ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളണം-കാന്തപുരം പറഞ്ഞു

Posted by statesys On April - 24 - 2012
Both comments and pings are currently closed.

Comments are closed.

Samastha leaders

Recent Comments

1954 ഏപ്രില്‍ 25ന് സമസ്തയുടെ താനൂര്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന ശൈഖ് ആദംഹസ്രത്ത്(ന.മ) സമസ്തയുടെ ബഹുജനാടിത്തറ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. പറവണ്ണ മുഹ്‌യിദ്ദീന്‍ മുസ്‌ലിയാരും പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരും അതിനെ ശക്തിയായി പിന്താങ്ങി ചര്‍ച്ച സജീവമാക്കി. ഒരു ബഹുജനസംഘം എന്ന ആശയം പൊതുവെ അംഗീകരിക്കപ്പെട്ടു. Read More

Recent Posts