മലയാളി മുസ്‌ലിംകളുടെ സാംസ്‌കാരികാസ്ഥാനമായ കോഴിക്കോട് പട്ടണത്തില്‍ ഒരു പുസ്തകശാലയുടെ ആവശ്യകത നിലനില്‍ക്കുമ്പോഴാണ് എസ്‌വൈഎസ് അതിന്റെ പ്രവര്‍ത്തനഭാഗമായി എസ്‌വൈഎസ് ബുക്സ്റ്റാള്‍ എന്ന പേരില്‍ മര്‍കസ് കോംപ്ലക്‌സില്‍ ഒരു ബുക്സ്റ്റാള്‍ ആരംഭിക്കുന്നത്. എസ്‌വൈഎസ് തന്നെ ധാരാളം പുസ്തകങ്ങളും സിഡികളും പ്രസിദ്ധീകരിക്കുന്ന സ്ഥിതിക്ക് ഒരു വിതരണകേന്ദ്രം ആവശ്യമാണ്. അതാണ് ബുക്‌സറ്റാള്‍ നടത്തിപ്പിലേക്കെത്തിച്ച രണ്ടാമത്തെ പ്രേരകഘടകം.

എസ്‌വൈഎസ് ബുക്സ്റ്റാള്‍ ഇന്ന് കോഴിക്കോട് നഗരത്തിലെ വിപുലവും ഏറെ വിഭവസമ്പന്നവുമായ പുസ്തകശാലയാണ്. എസ്‌വൈഎസ് പ്രസിദ്ധീകരണങ്ങള്‍ മാത്രമല്ല സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസരംഗത്തെ പുസ്തകങ്ങളും പഠനോപകരണങ്ങളും സ്റ്റേഷനറികളും എസ്‌വൈഎസ് ബുക്സ്റ്റാളില്‍ ലഭ്യമാണ്. മലയാള ഗ്രന്ഥങ്ങള്‍ക്കുപുറമെ അറബി, ഇംഗ്ലീഷ് പുസ്തകങ്ങളും ദര്‍സ് കിതാബുകളും ഇവിടെ ലഭ്യമാണ്.

മലയാളത്തിലെ പ്രഗത്ഭ പണ്ഡിതന്മാരുടെയും പ്രസ്ഥാന നേതാക്കളുടെയും വ്യത്യസ്ത വിഷയങ്ങളിലുള്ള സിഡികള്‍ എസ്‌വൈഎസ് പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായി ഇവിടെ വിതരണം ചെയ്യപ്പെടുന്നു. അതിനായി ഒരു പ്രത്യേക കോര്‍ണര്‍തന്നെ തുറന്നുപ്രവര്‍ത്തിക്കുന്നു.


Posted by statesys On March - 4 - 2011

1 Response

  1. abdullakutty karayamuttam Says:

    mabrook

    i hope you will publish the names of books and writers in our bookstall . if do like this,
    its is betterto choose and read

    with prayers
    brother from buraidah,K.S.A

    Posted on July 12th, 2011 at 10:09 pm

Leave a Reply




 

Recent Comments

മുഹമ്മദ് നബി(സ്വ)യുടെ പ്രബോധന പ്രവര്‍ത്തനകാലത്ത്തന്നെ ഇസ്‌ലാമിന്റെ സന്ദേശം മലയാളനാട്ടിലുമെത്തിയിട്ടുണ്ട്. മാലിക്ദീനാര്‍(റ) സംഘത്തിന്റെ ആഗമനത്തോടെ പ്രബോധനപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തവും വ്യാപകവുമായി. പൂര്‍വ്വതലമുറയില്‍നിന്നും പകര്‍ന്നുകിട്ടിയതിനെ ഭാവിതലമുറക്കായി പകര്‍ന്നും കാത്തുവെച്ചുമാണ് ഓരോ തലമുറയും കടന്നുപോയത്. മുസ്‌ലിംകള്‍ എന്നും ഒരു വലിയ സമൂഹമായിരുന്നുവെന്നതിനാല്‍ തന്നെ ചില കാലങ്ങളില്‍ ആദര്‍ശ-ആചാര രംഗങ്ങളില്‍ ചില വ്യതിയാനങ്ങല്‍ പ്രകടമായിട്ടുണ്ട് എന്നത് ചരിത്രസത്യമാണ്. അത്തരം ഘട്ടങ്ങളിലെല്ലാം നവോത്ഥാന നായകത്വംവഹിച്ച ആത്മീയനേതൃത്വം രംഗത്തുവന്നിട്ടുണ്ട്. മലയാളി മുസ്‌ലിംചരിത്രത്തില്‍ ധാരാളം നവോത്ഥാനത്തുടിപ്പുകള്‍ കാണാനാവും. സയ്യിദുമാര്‍, പണ്ഡിതന്മാര്‍, സൂഫികള്‍ തുടങ്ങിയവര്‍ നല്‍കിയ നവോത്ഥാന നായകത്വത്തിന്റെ തണലിലാണ് മലയാളത്തിലെ മുസ്‌ലിംകള്‍ ആദര്‍ശപരിരക്ഷയും ആത്മീയവിശുദ്ധിയും സാധിച്ചത്. മഖ്ദൂമുമാരും ജിഫ്‌രിസാദാത്തുക്കളും കോഴിക്കോട് ഖാളിമാരും തുടങ്ങിയ കുടുംബങ്ങള്‍ മലയാളനാടിന് വെളിച്ചമേകിയ വിളക്കുമാടങ്ങളാണ്.More