ഐ.സി.എഫ് ഹജ്ജ് സെല്‍ 2011
ജിദ്ദ: വിശുദ്ധ ഹറമിലേക്ക് അല്ലാഹുവിന്റെ ക്ഷണത്തിനുത്തരം നല്‍കി അതിഥികളായെത്തുന്ന ഹാജിമാര്‍ക്ക് സേവനം നല്‍കാന്‍ ഐ.സി.എഫ് ഹജ്ജ് സെല്‍ 2011 രൂപീകരിച്ചു. സയ്യിദ് ഹബീബുല്‍ ബുഖാരി (ചെയര്‍മാന്‍), ശാഫി മുസ്‌ലിയാര്‍, ഉബൈദുല്ലാ സഅദി, അസൈനാര്‍ ബാഖവി (വൈസ് ചെയര്‍മാന്‍), അബ്ദുല്‍ റഹ്മാന്‍ മളാഹിരി (ജനറല്‍ കണ്‍വീനര്‍), മുജീബ് ഏ.ആര്‍ നഗര്‍, സൈത് കൂമണ്ണ, അബ്ദുല്‍ റഹ്മാന്‍ ബാവ (ജോയന്റ് കണ്‍വീനര്‍.), അബ്ദുല്‍ റഹീം വണ്ടൂര്‍ (ഫിനാന്‍സ്), ആസാദ് പറവൂര്‍ (മീഡിയ), ഹംസ വെളിമുക്ക് (വളണ്ടിയര്‍ ക്യാപ്റ്റന്‍), അബ്ദുല്‍ ഗഫൂര്‍ പുളിക്കല്‍ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), എന്നിവരുള്‍പ്പെടുന്ന 33 അംഗ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക.
നിയമാനുസൃതമായി ഹജ്ജിന് പോകാനാഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുക, മിന, അറഫ, മുസദലിഫ, മക്ക എന്നിവിടങ്ങളില്‍ ജിദ്ദാ ഹജ്ജ് വെല്‍ഫെയര്‍ ഫോറവുമായി സഹകരിച്ച് വളണ്ടിയര്‍ സേവനം അര്‍പ്പിക്കുക, ഹജ്ജ് വേളകളില്‍ ശ്രദ്ധിക്കേണ്ട ആരോഗ്യ കാര്യങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുക, ഇസ്‌ലാമിക കര്‍മ്മശാസ്ത്ര നിയമങ്ങളില്‍ പഠനക്ലാസ്സുകള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് പ്രധാനമായും സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍. ശറഫിയ്യ മര്‍ഹബയില്‍ ചേര്‍ന്ന സെല്‍ രൂപീകരണ യോഗത്തില്‍ മുഅ്‌യദ്ദീന്‍ സഅദി കാമില്‍ സഖാഫി അധ്യക്ഷം വഹിച്ചു. അബ്ദുല്‍ ഖാദിര്‍ തെക്രോടത്ത് പാനല്‍ അവതരിപ്പിക്കുകയും മുഹമ്മദ് സഖാഫി പാലങ്ങോട് നന്ദിയും പറഞ്ഞു














