കോഴിക്കോട് : സുന്നിവോയ്‌സ് പ്രചാരണകാല പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച ജില്ല, മേഖലാ, പഞ്ചായത്ത് ഘടകങ്ങളുടെ പേര് വിവരം പ്രഖ്യാപിച്ചു. കീഴ്ഘടകങ്ങളുടെ പങ്കാളിത്തവും ആദര്‍ശവായനാ കുടുംബത്തില്‍ അണിചേര്‍ത്തവരുടെ എണ്ണവുമാണ് മികവുകളുടെ പ്രധാന മാനദണ്ഡങ്ങളായി പരിഗണിച്ചത്.
എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് അവാര്‍ഡിന് അര്‍ഹത നേടി. താഴെ പറയുന്ന 17 മേഖലകളും 31 പഞ്ചായത്ത് ഘടകങ്ങളും മികവ് തെളിയിച്ചു.
മേഖല : എറണാകുളം, വൈറ്റില, കോതമംഗലം, കളമശ്ശേരി, ആലുവ (എറണാകുളം), ആലപ്പുഴ, ചേര്‍ത്തല (ആലപ്പുഴ), കുന്നത്തൂര്‍ (കൊല്ലം), ചെറുതുരുത്തി(തൃശൂര്‍), ഫറോക്ക് (കോഴിക്കോട്), തിരുരങ്ങാടി, താനൂര്‍, കോട്ടക്കല്‍, പുളിക്കല്‍, തേഞ്ഞിപ്പലം(മലപ്പുറം) കൂത്തുപറമ്പ്, ചക്കരക്കല്‍ (കണ്ണൂര്‍)
പഞ്ചായത്ത് : കുറുവ, നെടിയിരുപ്പ്, മൊറയൂര്‍, കോട്ടക്കല്‍, പറപ്പൂര്‍, ആതവനാട്, ആനക്കയം വെസ്റ്റ്, അങ്ങാടിപ്പുറം, പള്ളിക്കല്‍, ചെറുകാവ്, പുളിക്കല്‍, താനാളൂര്‍, പെരുവള്ളൂര്‍, മുന്നിയൂര്‍, ചേലേമ്പ്ര, എ.ആര്‍.നഗര്‍, നന്നമ്പ്ര, മലപ്പുറം മുന്‍സിപാലിറ്റി (മലപ്പുറം)
അലനല്ലൂര്‍, കരിമ്പുഴ (പാലക്കാട്), ഫറോക്ക്, ചെറുവണ്ണൂര്‍-നല്ലളം, രാമനാട്ടുകര (കോഴിക്കോട്), പെരളശ്ശേരി, കോട്ടയം മലബാര്‍, മാങ്ങാട്ടിടം, വേങ്ങാട്, മാട്ടൂല്‍, പെരിങ്ങളം, ചപ്പാരപ്പടവ് (കണ്ണൂര്‍), വെള്ളമുണ്ട (വയനാട്)
ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ പിന്നീട് വിതരണം ചെയ്യും. പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ജേതാക്കളെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഘടകങ്ങളെയും അഭിനന്ദിച്ചു.